മുണ്ടക്കയം: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സഹകരണ സംരക്ഷണ യാത്രയ്ക്ക് മുണ്ടക്കയത്ത് സ്വീകരണം നൽകി. സ്വീകരണ യോഗം തോമസ് കട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ രജിസ്ട്രാർമാരായ ബിനോയ്കുമാർ, കെ.സജാദ്, ജോയിന്റ് രജിസ്ട്രാർമാരായ പ്രസന്നകുമാർ, പ്രദീപ്കുമാർ, അസിസ്റ്റന്റ് രജിസ്ട്രാർമാരായ ജയശ്രീ, സാജൻ ഫിലിപ്പ് , കാനം രാമകൃഷ്ണൻ നായർ, പി.എസ് സുരേന്ദ്രൻ, കെ.എൻ സോമരാജൻ, അഡ്വ.സോണി തോമസ് എന്നിവർ പ്രസംഗിച്ചു.