വൈക്കം: കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വെച്ചൂർ യൂണിറ്റ് വാർഷികവും കുടുംബസംഗമവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. ഡി. ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ. ഡി. പ്രകാശൻ, പി. എസ്. ശ്രീനിവാസൻ, പി. ഡി. ഉണ്ണി, ടി. എസ്. സലിം, കെ. വിജയൻ, കെ. ആർ. ഷൈലകുമാർ, ഇടവട്ടം ജയകുമാർ, മാത്യു കുര്യാക്കോസ്, ഡി. ചാണ്ടി, കെ. വിശ്വംഭരൻ, ഭാവനാ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. കെ. എസ്. എസ്. പി. എ. ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത പി. കെ. മണിലാലിനെ ചടങ്ങിൽ ആദരിച്ചു.