വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവാഘോഷങ്ങൾക്കുള്ള ഉത്സവ പന്തലിന്റെ കാൽനാട്ടുകർമ്മം ക്ഷേത്രം മേൽശാന്തി ഉമേഷ് നമ്പൂതിരി നിർവഹിച്ചു. ഡിസംബർ 2 ന് രാവിലെ കാർത്തിക ഉത്സവത്തിന് കൊടിയേറും. എഴുന്നള്ളിപ്പുകൾക്കും കലാപരിപാടികൾക്കും മറ്റുമായി 15000 സ്‌ക്വെയർ ഫീറ്റ് ചുറ്റളവിലാണ് ബിൽറ്റ് അപ്പ് പന്തൽ നിർമ്മിക്കുന്നത്. സബ് ഗ്രൂപ്പ് ഓഫീസർ കെ. ആർ. വിജയകുമാർ, കീഴ്ശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഭക്തസമിതിയംഗങ്ങളായ കെ. എൻ. ഗിരീഷ്, പി. വി. മോഹനൻ, സി. ഡി. അഭിലാഷ്, എസ്. ദീപക്, വി. പി. രതീഷ്, ഷിബു മനയത്ത് എന്നിവർ പങ്കെടുത്തു.