തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തിലെ ബ്രഹ്മമംഗലം വാലേൽ കടവിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ശ്രമദാനമായിട്ടാണ് റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീനാ ബിജു പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.കെ രമേശൻ, അഡ്വ.കെ.വി പ്രകാശൻ, ടി. സി ഷൺമുഖൻ, എം. ടി ഷാജി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.