ashtami

വൈക്കം: വൈദ്യുതി വിളക്കുകൾ പ്രചാരത്തിലില്ലാത്ത കാലം... വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തർക്ക് വെളിച്ചം നല്കിയിരുന്നത് ഗോപുര നടകളിലെ കൽവിളക്കുകളിലെ നിറ ദീപമായിരുന്നു. സന്ധ്യ മയങ്ങുന്നതോടെ നാലടിയോളം വരുന്ന കൽവിളക്കിൽ എണ്ണയൊഴിച്ച് ദീപം തെളിയിക്കുകയായിരുന്നു പതിവ്. വൈദ്യുതി എത്തിയതോടെ കൽവിളക്കുകളുടെ ഉപയോഗിക്കാതെയായി. വടക്കേ ഗോപുരത്തിൽ ഒരു കൽവിളക്ക് പഴയ കാലത്തെ ഓർമ്മപ്പെടുത്തുവാനെന്നവണ്ണം ഇപ്പോഴും കാണാം.

കൊച്ചി രാജവംശം പണി കഴിപ്പിച്ച കിണർ, രാജഭരണകാലത്ത് ഉണ്ടായിരുന്ന ഇരുപത്തിനാലു ഇലയുള്ള തീവെട്ടികൾ, തുടങ്ങിയ നിരവധി ഉപകരണങ്ങൾ വൈക്കം ക്ഷേത്രത്തിലുണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെടുകയോ നശിക്കുവാനോ ഇടയായിട്ടുണ്ട്.