വൈക്കം: മഹാദേവക്ഷേത്രത്തിലെ കളി വിളക്കിൽ നാളെ തിരി തെളിയും.അഷ്ടമി ഉൽസവത്തിന്റെ എട്ട്, ഒൻപത് ദിസവങ്ങളിലാണ് കഥകളി അങ്ങേറുക. വൈക്കം കഥകളി ആസ്വാദക സംഘം അവതരിപ്പിക്കുന്ന കഥകളിയിൽ എട്ടാം ഉത്സവ നാളിൽ നളചരിതം രണ്ടാം ദിവസം, ദക്ഷയാഗം എന്നിവയും ഒൻപതാം ഉത്സവ നാളിൽ ബാലിവധം, കിരാതം എന്നി കഥകളുമാണ് നടത്തുന്നത്. പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന മേജർസെറ്റ് കഥകളി പുലർച്ചെ വൈക്കപ്പത്തപ്പന്റെ വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ടു പുറത്തേക്ക് പോകുന്നതു വരെ തുടരും.