പാലാ : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ശാഖയുടെ പ്രസിഡന്റായി ഡോ. ബെറ്റി ജോസ് സ്ഥാനമേറ്റു. പാലാ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഡോ. റോയ് അബ്രാഹം കള്ളിവയലിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി ഡോ.സിറിയക് ജോർജ് , ട്രഷറർ ഡോ. ഫിലോമിന സൈമൺ , ഐ.എം.എ വനിതാവിഭാഗം പ്രസിഡന്റ് ഡോ.ഷീന അഭിലാഷ്, സെക്രട്ടറി ഡോ. സബിത അഗസ്റ്റിൻ എന്നിവരും ചടങ്ങിൽ സ്ഥാനമേറ്റു.