kob-aleyamma-mammi-92-

മുണ്ടത്താനം: പുന്നവേലി (പാലയ്ക്കൽ) ആലയ്ക്കൽ പരേതനായ ചാക്കോ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (മാമ്മി92) നിര്യാതയായി. സംസ്‌കാരം നാളെ 10ന് മകൾ മേരിക്കുട്ടിയുടെ ചാമംപതാലിലുള്ള ചങ്ങാലിക്കുഴിയിലെ വസതിയിൽ ആരംഭിച്ച് മുണ്ടത്താനം സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിൽ. കുളത്തൂർമൂഴി മള്ളാത്ത് കുടുംബാംഗമാണ്. മക്കൾ: വർഗീസ് (ജയ്പൂർ), ചിന്നമ്മ, മേരിക്കുട്ടി, ലിസി, സാലിമോൾ, പരേതരായ ആന്റണി, ചാക്കോ. മരുമക്കൾ: ലില്ലിക്കുട്ടി മേക്കരശേരിൽ (പുഴവാത്), കുഞ്ഞമ്മ തണ്ണിമുണ്ടയ്ക്കൽ (മുളയംവേലിൽ), ആലീസ് തൂമ്പുങ്കൽ (കൊല്ലമുള), ബാബു ഐരിയിൽ (ഇലഞ്ഞിമേൽ), ജോൺ സി. തോമസ് ചങ്ങാലിക്കുഴി (ചാമംപതാൽ), കൊച്ചുമോൻ കുഴിമറ്റത്തിൽ (കാനം), റെജി മുട്ടുമണ്ണിൽ (ചുങ്കപ്പാറ).