മുണ്ടക്കയം : ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രമേഹ ദിനത്തോടനുബന്ധിച്ച് കൂട്ടനടത്തം നടത്തി. കോസ്‌വേ കവലയിൽ നിന്നാരംഭിച്ച നടത്തം 31-ാം മൈലിൽ ലയൺസ് ക്ലബിന് മുന്നിൽ സമാപിച്ചു. പ്രസിഡന്റ് ഡോ.എൻ.എസ്.ഷാജി, സെക്രട്ടറി ഷാജി ഷാസ്, ട്രഷറർ വി.മനോജ്, ബെന്നി ചേറ്റുകുഴി, കണ്ണൻ,ജേക്കബ് കലൂർ,സേതു നടരാജൻ, സിനു ജോർജ്, ഉമേഷ് ചെമ്പൻകുളം, സിന്ധു ഷാജി, സൗമ്യ സേതു എന്നിവർ നേതൃത്വം നൽകി.