കോട്ടയം: മാർഗംകളിയിൽ എതിരാളി ഭരണങ്ങാനമാണെങ്കിൽ മറ്റ് സ്കൂളുകൾക്ക് ഒരു മാർഗവുമില്ല. ഒരു പതിറ്റാണ്ടായുള്ള കാഴ്ചയിതാണ്. ഹൈസ്‌കൂൾ വിഭാഗം മാർഗംകളിയിൽ 12-ാം വർഷവും ഭരണങ്ങാനം എസ്.എച്ച് ഗേൾസ് ഹൈസ്കൂൾ ഒന്നാം സ്ഥാനം നിലനിറുത്തി. ലക്ഷ്മി എസ്. നായർ, അഷിത മാത്യു, മിലാൻഡ എം. ഫിലിപ്പ്, റിയ ജോബി, അതുല്യ സുനിൽ, ക്രിസ്റ്റീന ജോൺസൺ, ടിൽനാ സജി എന്നിവരായിരുന്നു ടീം അംഗങ്ങൾ. രവീന്ദ്രൻ നായരാണ് പരിശീലകൻ.