കോട്ടയം : എം.വി ആൻഡ്രൂസ് സ്മാരക നേത്രദാന സമിതി വാർഷികവും പൊതുസമ്മേളനവും നാളെ മാർ ഏലിയാ കത്തീഡ്രൽ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 3 ന് ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. ഫാ.ബോബി ജോസ് കട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തും. ഡോ.എലിസബത്ത് ജോൺ, ഫാ.സി.ഒ.ജോർജ്, റോയ്സ് സി മാണി, കെ.കെ.കരുണകരൻ , ഡോ.റ്റി.എം. ജോൺ, കെ.കെ.കരുണാകരൻ, മോൻസി ആൻഡ്രൂസ്, ജാൻസി എം ആൻഡ്രൂസ് എന്നിവർ പ്രസംഗിക്കും.