കോട്ടയം: ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യം കുച്ചിപ്പുടി മത്സരങ്ങളിൽ ളാക്കാട്ടൂർ എം.ജി.എം എച്ച് എസ്. എസിലെ കാർത്തിക് എസ്. സൈജു ഫസ്റ്റ് എ ഗ്രേസ് കരസ്ഥമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ കാർത്തിക് ഒന്നാമനാകുന്നത്. ഭരതനാട്യം, കുച്ചിപ്പുടി , ദഫ് മുട്ട് മത്സരങ്ങൾക്ക് 2017, 2108 വർഷങ്ങളിൽ സംസ്ഥാനതലത്തിൽ ഏ ഗ്രേഡും നേടിയിട്ടുണ്ട്. 12 വർഷമായി രാജേഷ് പാമ്പാടിയുടെ ശിക്ഷണത്തിൽ നൃത്തപരിശീലനം നടത്തുന്നു. കുമാരനല്ലൂർ സൈജു ഭവനിൽ സൈജു, ഇന്ദുലേഖ ദമ്പതികളുടെ മകനാണ്.