എരമേലി : പുണ്യംപൂങ്കാവനം പദ്ധതി അവലോകനയോഗം എരുമേലി ദേവസ്വംബോർഡ് ഹാളിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഗിരീഷ്.പി.സാരഥി ഉദ്ഘാടനം ചെയ്തു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർറിട്ട.എ സി അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. എരുമേലി കോ-ഓർഡിനേറ്റർ ഷിബു എം.എസ് സ്വാഗതം പറഞ്ഞു. പദ്ധതി പ്രവർത്തന ഉദ്ഘാടനം 18 ന് രാവിലെ 10.30 ന് എരുമേലി വാവർ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തിൽ നടക്കും.