കോട്ടയം: ഹയർ സെക്കൻഡറി വിഭാഗം മൈമിൽ ഹാട്രിക് വിജയവുമായി കോട്ടയം മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ. രണ്ടു വർഷമായുള്ള കുത്തകയാണ് നിലനിറുത്തിയത്. ആർ. ലക്ഷ്മി, ആതിര ഗോപകുമാർ, ശ്വേത ഹരികുമാർ, ജെമിമാ ജോർജ്, റീബ എസ് ജോർജ്, ഷംസാന ഷാ, എൽസ മരിയ ജോസ് എന്നിവരാണ് മത്സരിച്ചത്. കാലിക പ്രസക്തിയുള്ള നവോത്ഥാനം എന്ന് വിഷയമാണ് ഇവർ മൂകാഭിനയത്തിൽ അവതരിപ്പിച്ചത്. ആദം ഷായാണ് ടീമിന്റെ പരിശീലകൻ. മുൻ വർഷങ്ങളിൽ മൗണ്ട് കാർമ്മൽ എ ഗ്രേഡ് നേടിയിരുന്നു.