കോട്ടയം: വാഴപ്പള്ളി സെന്റ് തേരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അമൽ സാഗർ എട്ടാം ക്ലാസു മുതൽ കഥകളി സംഗീത പഠിക്കുന്നു. തുടർച്ചയായി നാലാം തവണയാണ് ഇപ്പോൾ ജില്ലാ കലോൽസവത്തിൽ ഒന്നാമതെത്തിയത്. ഇത്തിത്താനം സ്വദേശിയും വെളിയനാട് എ.ഇ.ഒയുമായ വിദ്യാസാഗറിന്റെയും തിരുവല്ല ഡി.ബി.എച്ച്.എസ്.എസ് അദ്ധ്യാപിക ശ്രീജയുടേയും മകനാണ്. കലാമണ്ഡലം ബാലചന്ദ്രനാണ് ഗുരു.