papu-asan

അടിമാലി: പാപ്പു ആശാന് ആദരമൊരുക്കി അടിമാലി സൗത്ത് കത്തിപ്പാറ സർക്കാർ എൽപി സ്‌കൂളിലെ കുരുന്നുകൾ.വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായിട്ടാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് പാപ്പു ആശാന് ആദരമൊരുക്കിയത്.1970 കാലഘട്ടത്തിൽ ഇന്നത്തെ കത്തിപ്പാറ എൽപി സ്‌കൂളിന്റെ സ്ഥാനത്തുണ്ടായിരുന്നത് ഒരു നിലത്തെഴുത്ത് കളരിയായിരുന്നു.കത്തിപ്പാറ പരുത്തിയിൽ വീട്ടിൽ പാപ്പു എന്ന് വിളിക്കുന്ന പാപ്പു ആശാനായിരുന്നു നിലത്തെഴുത്ത് കളരിയിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകിയിരുന്നത്.പിന്നീട് നിലത്തെഴുത്ത് കളരിയുടെ സ്ഥാനത്ത് കത്തിപ്പാറ സർക്കാർ എൽപി സ്‌കൂൾ രൂപം കൊണ്ടു.തങ്ങളുടെ വിദ്യാലയത്തിന് തുടക്കമിട്ടയാളെന്ന നിലയിലായിരുന്നു വിദ്യാർത്ഥികൾ ശിശുദിനത്തിൽ പാപ്പു ആശാന് ആദരവുമായി എത്തിയത്..നിലത്തെഴുത്ത് കളരിയുടെ കാലത്തെ അനുഭവങ്ങൾ പാപ്പു ആശാൻ കുട്ടികളുമായി പങ്ക് വച്ചു.അദ്ധ്യാപകരായ ടി.ജി ബിജു,ഉഷസ് ഡി ചരളേൽ,അഞ്ചന കെ ശശിധരൻ തുടങ്ങിയവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.