കോട്ടയം: കൗമാരക്കൂട്ടത്തിന്റെ കലാമാമാങ്കത്തിന് ഇന്ന് കലാശക്കൊട്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ 63 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 259 പോയിന്റുമായി ചങ്ങനാശേരി ഉപജില്ലയും 248 പോയിന്റുമായി കോട്ടയം ഈസ്റ്റും 220 പോയിന്റുമായി കുറവിലങ്ങാടും കടുത്ത മത്സരത്തിലാണ്

ഹൈസ്കൂൾ വിഭാഗത്തിൽ 59 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 205 പോയിന്റുമായി ചങ്ങനാശേരിയും 199 പോയിന്റുമായി കുറവിലങ്ങാടും 190 പോയിന്റുമായി കോട്ടയം ഈസ്റ്റും പൊരുതുന്നു. യു.പി വിഭാഗത്തിൽ 29 വിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 96 പോയിന്റുമായി കുറവിലങ്ങാടും 94 പോയിന്റുമായി പാലായും 93 പോയിന്റുമായി ഈരാറ്റുപേട്ടയും ഇഞ്ചോടിഞ്ച് പൊരുതുകയാണ്.

ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും..