ഏന്തയാർ : 1500 കുട്ടികൾ ചേർന്ന് 5 സെക്കന്റ് കൊണ്ട് 1500 റബർ തൈകൾ നട്ട് ചരിത്രം കുറിച്ചു. ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്, റബർബോർഡ്, വടക്കേൽ റബർ നഴ്‌സറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ജെ.ജെ.മർഫി അനുസ്മരണപരിപാടിയിലാണ് കുട്ടികൾ വിസ്മയക്കാഴ്ചയൊരുക്കിയത്. തുടർന്ന് ചേർന്ന സമ്മേളനം റബർ ബോർഡ് ഡയറക്ടർ ഡോ.കെ.എൻ.രാഘവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ജോസഫ് എം.കള്ളിവയൽ അദ്ധ്യക്ഷനായി. റബർബോർഡ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യ ഡയറക്ടർ ഡോ.ജെയിംസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസ്, രാജു വി.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.