പൊൻകുന്നം: ലോക പ്രമേഹദിനാചരണത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയും പൊൻകുന്നം ജനമൈത്രി പൊലീസും ചേർന്ന് കൂട്ടനടത്തം സംഘടിപ്പിച്ചു. പൊൻകുന്നം എസ്.എച്ച്.ഒ വിജയരാഘവൻ ഫ്‌ളാഗ് ഒഫ് ചെയ്തു. ഡോ.ടി.കെ. തോമസ്, ഡോ.ആർ.ഷീജ, ഡോ.കൃഷ്ണകുമാർ, ഡോ.എസ്.മനു തുടങ്ങിയവർ നേതൃത്വം നൽകി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാശ്രീധർ, ആശുപത്രി സൂപ്രണ്ട് ഡോ.എം.ശാന്തി എന്നിവർ പ്രസംഗിച്ചു. ഡോ. ഗോപിനാഥപിള്ള പ്രമേഹരോഗത്തെക്കുറിച്ച് ക്ലാസെടുത്തു. സമാപന ചടങ്ങിൽ അഡ്വ. ഗിരീഷ് എസ്.നായർ, എച്ച്.അബ്ദുൾ അസീസ്, ബീനാ ജോയി, എ.ജി. രാജപ്പൻ, ആർ.എസ്.അജിത്കുമാർ, ഷാൻ ജോൺ, ബൈജു എ.ഹറൂൺ തുടങ്ങിയവർ പ്രസംഗിച്ചു.