കോട്ടയം: ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ ജന്മദിനമായ ഇന്ന് ജില്ലയിൽ സാമൂഹ്യ പ്രതിരോധ ദിനമായി ആചരിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ജസ്റ്റീസ് കെ.ടി. തോമസ് ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ പി. കെ സുധീർ ബാബു അദ്ധ്യക്ഷത വഹിക്കും.
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മിഥുൻ ഗോപി ജി. എസ് മുഖ്യപ്രഭാഷണം നടത്തും. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ജെ. പത്മകുമാർ, ജില്ലാ ജയിൽ സൂപ്രണ്ട് പി. വിജയൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എം.എം. മോഹൻദാസ്, ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപേഴ്‌സൺ അഡ്വ. ഷീജ അനിൽ, വനിത ശിശുവികസന ഓഫീസർ പി. എൻ ശ്രീദേവി, പ്രൊബേഷൻ ഉപദേശക സമിതി അംഗം അഡ്വ. വി. ജയപ്രകാശ് കാരാട്ട്, ബി.സി.എം കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ഐപ്പ് വർഗീസ് തുടങ്ങിയവർ സംസാരിക്കും. ജില്ലാ പ്രൊബേഷൻ ഓഫീസർ വി. ജെ. ബിനോയ് സ്വാഗതവും ടി. ഡി. ജോർജുകുട്ടി നന്ദിയും പറയും.
സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് എൻ.പി പ്രമോദ് കുമാർ ക്ലാസെടുക്കും.