school

കോട്ടയം : ചാന്നാനിക്കാട് ഗവ.എൽ.പി സ്‌കൂളിലെ കുട്ടികൾ 'പ്രതിഭകളുടെ വീട്ടിലേക്ക്" എന്ന പരിപാടിയുടെ ഭാഗമായി ഒളിമ്പ്യൻ രഞ്ജിത് മഹേശ്വരിയുടെ വീട്ടിലെത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.കെ.അജിതകുമാരി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ പ്രസാദ് എന്നിവർക്കൊപ്പമാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്. മധുര പലഹാരങ്ങൾ നൽകിയാണ് രഞ്ജിത്ത് കുട്ടികളെ യാത്രയാക്കിയത്. ഹെഡ്മിസ്ട്രസ് വി.എം ലൗലി ,പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ, അദ്ധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.