കോട്ടയം: ലോക പ്രമേഹ ദിനം ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കളക്ടറേറ്റിൽനിന്ന് ആരംഭിച്ച കൂട്ട നടത്തം ജസ്റ്റീസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ എം.എൽ.എ വി. എൻ വാസവൻ, നഗരസഭ ചെയർപേഴ്‌സൺ ഡോ. പി.ആർ സോന, ജില്ലാ പോലീസ് മേധാവി പി.എസ് സാബു, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അയ്മനം ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി. എൻ വിദ്യാധരൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ദർശന അക്കാദമി ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി, കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത്, ഗിരിദീപം ഡയറക്ടർ ഡോ. വർഗീസ് തറമുട്ടം, ആർ.ടി.ഒ വി.എം. ചാക്കോ, ലയൺസ് ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ് മേനാപ്പറമ്പിൽ തുടങ്ങിയവർ കൂട്ട നടത്തത്തിൽ പങ്കെടുത്തു.
സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും എൻ.എസ്.എസ് വോളണ്ടിയർമാരും വിദ്യാർഥികളും അണിനിരന്ന നടത്തം തിരുനക്കര മൈതാനത്ത് സമാപിച്ചു. തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി അസോസിയേഷൻ പ്രതിനിധികൾക്കായി പ്രമേഹ ബോധവത്കരണ സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.പി.എൻ. വിദ്യാധരൻ ക്ലാസ് നയിച്ചു.
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പി. ഉണ്ണികൃഷ്ണൻ നായർ സെമിനാറിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ആർ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.