വൈക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രതിഭകളെ ആദരിക്കൽ ചടങ്ങ് ആശ്രമം സ്‌കൂളിന്റെ നേതൃത്വത്തിൽ നടത്തി.
സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന കലാ കായിക സാഹിത്യ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി നർത്തകി പാരീസ് ലക്ഷ്മി, കഥകളി അഭിനേതാവ് പള്ളിപ്പുറം സുനിൽ എന്നിവരെ വിദ്യാർത്ഥികൾ പൊന്നാടയണിയിച്ചും പൂച്ചെണ്ട് നൽകിയും ആദരിച്ചു. പ്രിൻസിപ്പൽ കെ. വി. പ്രദീപ് കുമാർ, പ്രഥമദ്ധ്യാപിക പി. ആർ. ബിജി, ജി. ശ്രീരഞ്ജനൻ, സാബു കോക്കാട്ട്, വൈ. ബിന്ദു, മഞ്ജു എസ്. നായർ, സീമ വാസവൻ, അമൃത പാർവ്വതി, എസ്. കീർത്തന, മേഘ സന്തോഷ്, ജസ്‌ന ജവഹർ, അനഘ സജീവ്, എന്നിവർ് നേതൃത്വം നൽകി.