തെക്കേത്തുകവല : ഗവ.എൻ.എസ്.എൽ.പി സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് കവി പൊൻകുന്നം ദാമോദരന്റെ സ്മൃതിമണ്ഡപത്തിലേക്ക് ശിശുദിനയാത്ര നടത്തി. വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു തെക്കേത്തുകവല അജന്ത വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിലേക്കുള്ള യാത്ര. തുടർന്ന് നടത്തിയ സമ്മേളനത്തിൽ കവയിത്രിയും റിട്ട.അദ്ധ്യാപികയുമായ എം.ആർ.രമണി, ടി.വി.താരം പ്രദീപ് ഗോപി എന്നിവരെ കുട്ടികൾ ആദരിച്ചു. എ.ഇ.ഒ എം.സി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക പി.ഡി.ഉഷ, അദ്ധ്യാപികമാരായ വി.ജി.രതി, സ്മിത, ടിൻസി തോമസ്, മിനിഭായി തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി.എ ഭാരവാഹികളായ പ്രകാശ്, സുരേഷ് ടി.നായർ, നീതു റെജി തുടങ്ങിയവർ നേതൃത്വം നൽകി.