വൈക്കം: ഉൽസവബലി ദർശിക്കാൻ ഭക്തജനപ്രവാഹം. വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങായ രണ്ടാമത്തെ ഉൽസവബലിക്ക് തന്ത്രി കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. മേൽശാന്തി ശ്രീധരൻ നമ്പൂതിരി വൈക്കത്തപ്പന്റെ മൂല വിഗ്രഹം എഴുന്നള്ളിച്ചു. ലോകനാർകാവ് മേൽശാന്തി തയ്യില്ലത്ത് നാരായണൻ നമ്പൂതിരി, ഏറാഞ്ചേരി ദേവനാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. ഗജവീരൻ ചാമപ്പുഴ ഉണ്ണികൃഷ്ണാണ് വൈക്കത്തപ്പന്റെ തിടമ്പേറ്റിയത്. വെച്ചൂർ രാജേഷ്, കലാപീഠം ബാബു, വെച്ചൂർ വൈശാഖ്, വൈക്കം കാർത്തിക് എന്നിവർ മേളം ഒരുക്കി