പാലാ : ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ സമ്മേളനം പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്നു. തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ.സാബു തോമസ്, കവിയും എഴുത്തുകാരനുമായ ഏഴാച്ചേരി രാമചന്ദ്രൻ, മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ, ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് ആർ.കെ. മണിശങ്കർ, സംസ്ഥാന സെക്രട്ടറി പി.എം. സനിൽകുമാർ, സംസ്ഥാന ട്രഷറർ സി.എസ്. വിനോദ്കുമാർ, ജില്ലാ സെക്രട്ടറി കെ.എം.പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.