കാഞ്ഞിരപ്പള്ളി : അംഗൻവാടികളെ ശിശുസൗഹൃദമാക്കാൻ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പദ്ധതി. അംഗൻവാടികളോടനുബന്ധിച്ചുള്ള പൊതുകളിസ്ഥലങ്ങളിൽ കളിപ്പാട്ടങ്ങളും മറ്റും നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളെ അംഗൻവാടികളിലേക്ക് ആകർഷിക്കുന്നതിനും ശാരീരിക, മാനസിക ഉല്ലാസവുമാണ് ലക്ഷ്യം. ശിശുദിനത്തോടനുബന്ധിച്ച് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഒന്നാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റിജോ വാളാന്തറ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ വിദ്യ രാജേഷ്, സജിൻ വട്ടപ്പള്ളി, ചാക്കോച്ചൻ ചുമപ്പുങ്കൽ, നൈനാച്ചൻ വാണിയപ്പുരയ്ക്കൽ, ഷീല തോമസ്, കുഞ്ഞുമോൾ ജോസ്, ഐസിഡിഎസ് സൂപ്പർവൈസർ ഗീത പി.കെ എന്നിവർ പ്രസംഗിച്ചു.