പാലാ : സംസ്ഥാന സർക്കാരിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം പാലായിൽ വിറ്റഴിച്ച പി.എൽ. 327465 ടിക്കറ്റിന്. ടൗൺ ബസ് സ്റ്റാൻഡിൽ ലോട്ടറി വില്പന നടത്തുന്ന അജി ജോർജ് വിറ്റ ടിക്കറ്റിനാണിത്. വളളിച്ചിറ സ്വദേശിയും അംഗ പരിമിതനുമായ അജി കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സ്റ്റാൻഡിലെ ലോട്ടറി വില്പനക്കാരനാണ്. ഇതിനു മുമ്പ് ഒൻപതു തവണ ടിക്കറ്റിന്റെ സീരിയൽ മാറിയതിന്റെ പേരിൽ അജി വിറ്റ ടിക്കറ്റുകൾക്ക് ഒന്നാം സമ്മാനം നഷ്ടപ്പെട്ടിരുന്നു. ഒന്നാം സമ്മാന ലഭിച്ച ഭാഗ്യവാനാരെന്ന് കണ്ടെത്തിയിട്ടില്ല.