വൈക്കം: ആറാം ഉത്സവദിവസം വിവിധ മേഖലകളിൽ നിന്നും സമുദായ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലികൾ ഭക്തിനിർഭരമായി.
കേരള വേലൻ മഹാജനസഭ, മഹിളാ മഹാജനസഭ എന്നിവരുടെ നേതൃത്വത്തിൽ കാളിയമ്മനട ക്ഷേത്രത്തിൽ പൂജകൾ നടത്തിയ ശേഷം പുറപ്പെട്ട താലപ്പൊലിക്ക് വേലൻ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് കെ. ഇ. മണിയൻ, ഡി. എസ്. പ്രസാദ്, താലൂക്ക് പ്രസിഡന്റ് എം. കെ. രവി, സെക്രട്ടറി ബി. മുരളി, ലളിത ശശിധരൻ, കെ. കെ. സുലോചന, കെ. കെ. ഉഷ, വി. സുകുമാരൻ, വി. മനോഹരൻ, പി. വി. ഷാജിൽ എന്നിവർ നേതൃത്വം നൽകി. മേൽശാന്തി മുരളീധരൻ എമ്പ്രാന്തിരി പൂജകൾ നടത്തി.
വിളക്കിത്തല നായർ സമാജത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ നടത്തിയ താലപ്പൊലി വർണ്ണാഭമായി. വടക്കേക്കവല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പൂജകൾ നടത്തിയ ശേഷം പുറപ്പെട്ട താലപ്പൊലിക്ക് രക്ഷാധികാരി കെ. നാണപ്പൻ, പ്രസിഡന്റ് കെ. ജി. സജീവ്, സെക്രട്ടറി ഇ. സി. സോമൻ, കൺവീനർ എൻ. ഗോപിനാഥൻ, ശ്യാംകുമാർ, രമേശ് ബാബു, വനിതാ സമാജം പ്രസിഡന്റ് സിന്ധു ഡിസിൽ, സെക്രട്ടറി മിനി വിജയൻ, ആനന്ദവല്ലി, മഞ്ജു സൈജു എന്നിവർ നേതൃത്വം നൽകി. സംസ്ഥാന പ്രസിഡന്റ് എൻ. മോഹനൻ, സെക്രട്ടറി ടി. ടി. ബിജു എന്നിവർ പങ്കെടുത്തു.
തമിഴ് വിശ്വബ്രഹ്മസമാജം വനിതാസമാജത്തിന്റെ നേതൃത്വത്തിൽ സമാജം ആസ്ഥാനത്ത് പൂജകൾ നടത്തിയ ശേഷം ക്ഷേത്രത്തിലേക്ക് പുറപ്പെട്ട താലപ്പൊലി ആകർഷകമായി. പ്രസിഡന്റ് ധനലക്ഷ്മി ഷൺമുഖൻ, സെക്രട്ടറി മഞ്ജു രാജേഷ്, ശാലിനി ഗിരീഷ്, ധനലക്ഷ്മി രാജൻ, സമാജം പ്രസിഡന്റ് എൻ. സുന്ദരൻ ആചാരി, സെക്രട്ടറി പി. ടി. മോഹനൻ, ട്രഷറർ കെ. സി. ധനപാലൻ എന്നിവർ നേതൃത്വം നൽകി. വൈക്കം, കുലശേഖരമംഗലം, ബ്രഹ്മമംഗലം, മിഠായികുന്നം എന്നീ കരകളിലെ വനിതകളാണ് താലപ്പൊലിയിൽ പങ്കെടുത്തത്.