വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന 37-ാമത് അഖില ഭാരത സത്രത്തിന്റെ ഇൻഫർമേഷൻ ഓഫീസ് വൈക്കം നഗരസഭ ചെയർമാൻ പി. ശശിധരൻ സന്ദർശിച്ചു. വൈക്കത്തഷ്മിയോടനുബന്ധിച്ച് പടിഞ്ഞറെ നടയിൽ ഗുരുമന്ദിരത്തിന് സമീപമാണ് ഇൻഫർമേഷൻ ഓഫീസ് ഒരുക്കിയിരിക്കുന്നത്. സത്രത്തിനോടനുബന്ധിച്ചുളള എല്ലാ വിവരങ്ങളും ഇവിടെ നിന്ന് ലഭ്യമാണ്. നഗരസഭ ചെയർമാനെ സത്രനിർവ്വഹണ സമിതി വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ, ഫിനാൻസ് കമ്മിറ്റി കൺവീനർ ചന്ദ്രസേനക്കുറുപ്പ്, രാജേന്ദ്രൻ നായർ, കൃഷ്ണമ്മ, ഷീജ, ബീന അനിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഡിസംബർ 12 മുതൽ 22 വരെയാണ് ഭാഗവത മഹാസത്രം നടക്കുന്നത്. 16 വർഷങ്ങൾക്കു മുൻപ് വൈക്കം മഹാദേവക്ഷേത്തിലാണ് വൈക്കത്ത് ആദ്യമായി സത്രം നടന്നത്.