കോട്ടയം: കുമരകം എസ്.കെ.എം. ഹയർസെക്കൻഡറി സ്കൂളിന് വ്യക്തിഗത ഇനങ്ങൾക്ക് പുറമേ ഗ്രൂപ്പിനങ്ങളിലും വിജയം. ഇന്നലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ളീഷ് സ്കിറ്റിലും ഒന്നാം സ്ഥാനം നേടി. എത്ര ചർച്ച ചെയ്യപ്പെട്ടാലും ഒടുവിൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്നതാണ് സ്കിറ്റിന്റെ ഇതിവൃത്തം. കഴിഞ്ഞ തവണ പ്രളയം പ്രമേയമാക്കി അവതരിപ്പിച്ച സ്കിറ്റിന് സംസ്ഥാന തലത്തിൽ മികച്ച അഭിപ്രായം നേടാനായി. കഴിഞ്ഞ തവണ പത്താം ക്ളാസിൽ നൂറ് ശതമാനം വിജയം നേടിയ എസ്.കെ.എം പഠനത്തിനൊപ്പം കലാരംഗത്തും മികവ് തെളിയിക്കുകയാണ്. 216 പോയിന്റോടെ ഇക്കുറി മൂന്നാം സ്ഥാനത്തെത്താൻ എസ്.കെ.എമ്മിന് ആയി. കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ എസ്.കെ.എം ആയിരുന്നു ചാമ്പ്യൻമാർ.