വൈക്കം: എെതീഹ്യപ്പെരുമയുമായി വ്യാഘ്രപാദ ആൽത്തറ താപസശേഷ്ഠനായ വ്യാഘ്രപാദമഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതി സമേതനായി കാർത്തിക മാസത്തിലെ ക്വഷ്ണാഷ്ടമി നാളിൽ പുണ്യദർശനം നല്കിയ സങ്കേതം. അരയാലും, പ്ലാവും, മാവും ഒരുമിച്ച് ഇവിടെ നിൽക്കുന്നത് സവിശേഷത. മഹാദേവക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്താണിത്. അഷ്ടമി നാളിലെ വിളക്കിന് ഇവിടെയാണ് താരകാസുര നിഗ്രഹത്തിന് പോയ ദേവസേനാപതിയായ പുത്രന്റെ വരവ് പ്രതീക്ഷിച്ച് ഉപവാസത്തോടെ വൈക്കത്തപ്പൻ നിൽക്കുക. വിജയഭേരിയോടെ എഴുന്നള്ളുന്ന പുത്രനായ ഉദയനാപുരത്തപ്പന് സ്വന്തം സ്ഥാനം നല്കി വൈക്കത്തപ്പൻ അനുഗ്രഹിക്കുന്നതും ആദ്യ കാണിക്കയർപ്പിക്കൽ നടന്നക്കുന്നതും വ്യാഘ്രപാദ ആൽത്തറക്കു സമീപമാണ്. മഹാദേവൻ വ്യാഘ്രപാദമഹർഷിക്ക് ദർശനം നല്കിയ ദിവസമാണ് വൈക്കത്ത് അഷ്ടമി ദർശനം നടക്കുക.