കോട്ടയം: ഏഴ് വർഷമായിട്ടും ലളിതഗാനത്തിൽ ജെറിൽ ഷാജിയെ തോൽപ്പിക്കാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ല. അഞ്ചാം ക്ലാസിലാണ് ആദ്യമായി മത്സരിക്കുന്നത്. അന്ന് മുതൽ പാട്ടുംപാടി ജയിക്കാൻ തുടങ്ങിയതാണ്. പ്ലസ് വൺ എത്തിയിട്ടും അതിന് മാറ്റമില്ല. മുൻപ് സംസ്ഥാന തലത്തിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. വാകത്താനം ജെ.എം.എച്ച്.എസ്.എസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ജെറിൽ തൃക്കൊടിത്താനം കരിങ്ങണമഠത്തിൽ ഷാജിമോൻ- റൂബി ദമ്പതികളുടെ മകളാണ്. തൃക്കൊടിത്താനം പദ്മകുമാറിന്റെ കീഴിലാണ് സംഗീതം പഠിക്കുന്നത്.