പാലാ : എസ്.എൻ.ഡി.പി യോഗം 753-ാം നമ്പർ പാലാ ടൗൺ ശാഖയിൽ നാളെ ഉച്ചയ്ക്ക് 2.30 ന് കേരളകൗമുദി ലേഖകൻ സുനിൽ പാലായ്ക്ക് സ്വീകരണം നൽകുമെന്ന് ശാഖാ സെക്രട്ടറി ബിന്ദു സജികുമാർ അറിയിച്ചു. കുമാരനാശാൻ സ്മാരകം യാഥാർത്ഥ്യമാക്കാൻ നടത്തിയ ഇടപെടലിനാണ് ആദരം. ശാഖാ പ്രസിഡന്റ് പി.ജി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ എ.ആർ.ലെനിൻ മോൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ് നാരായണൻകുട്ടി അരുൺ നിവാസ്, കെ.ആർ.സൂരജ് പാലാ തുടങ്ങിയവർ പ്രസംഗിക്കും.
3 മുതൽ ബോധവത്കരണ ക്ലാസ്. ചതിക്കുഴികളിൽ അകപ്പെട്ടു വഴിതെറ്റുന്ന കൗമാരങ്ങളെ ബോധവത്കരിക്കുന്നതിനും ഇതിനായി മാതാപിതാക്കൾ വഹിക്കേണ്ട പങ്കിനെപ്പറ്റിയും പാലാ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിനോയ് ജോസഫ് പഠന ക്ലാസ് നയിക്കും. ശാഖാ ഭരണ സമിതി അംഗങ്ങൾ, പോഷക സംഘടനാ നേതാക്കൾ, കുടുംബയോഗം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.