panjarimelam

വൈക്കം: നാദശരീരന് മുന്നിൽ മേളെരുക്കം തീർത്ത് ജനപ്രിയ നായകൻ. വൈക്കത്തപ്പന്റെ പ്രഭാത ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണം നാലമ്പലത്തിന്റെ വടക്കുഭാഗത്തായി നിലയുറപ്പിച്ചതോടെയാണ് സിനിമാ താരം ജയറാമും സംഘവും പഞ്ചാരിമളത്തിന് തുടക്കമിട്ടത്. പതി കാലത്തിൽ തുടങ്ങിയ മേളം അഞ്ചാം കാലത്തിൽ അവസാനിച്ചതോടെ ചെമ്പട തുടങ്ങി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പഞ്ചാരിമേളം കൊടിമരച്ചുവട്ടിൽ സമാപിച്ചു. ചോറ്റാനിക്കര സത്യൻ മാരാർ അനിക്കാട് ഗോപകുമാർ, അനിക്കാട് കൃഷ്ണകുമാർ, ഉദയനാപുരം കൃഷ്ൻ കുട്ടി കുറുപ്പ് ,ചോറ്റാനിക്കര സുനിൽ, ജയൻ വാര്യർ, കൊടകര ബാബു മച്ചാട്ട് ഹരി, തിരുവൈരാണി ക്കുളം രഞ്ചു തുടങ്ങിയ നൂറ്റിപതിനൊന്ന് കലാകാരൻമാർ പഞ്ചാരിമേളത്തിൽ പങ്കെടുത്തു.കഴിഞ്ഞ അഷ്ടമിയുടെ ഏഴാം ഉത്സവ നാളിലും ജയറാം വൈക്കം ക്ഷേത്രത്തിൽ പഞ്ചാരിമേളം നടത്തിയിരുന്നു.