പാലാ : പൊതുവിദ്യാഭ്യാസവകുപ്പിന്റെ വിദ്യാലയം പ്രതിഭകളിലേക്ക് പരിപാടിയുടെ ഭാഗമായി സാഹിത്യ കാരനും സാംസ്‌കാരിക പ്രവർത്തകനുമായ രവി പുലിയന്നൂരിനെ വസതിയിൽ എത്തി ആദരിച്ചു. പുലിയന്നൂർ ആശ്രമം ഗവ.എൽ.പി സ്‌കൂളിലെ കുട്ടികൾ പ്രധാനാദ്ധ്യാപിക ബിന്ദു, അദ്ധ്യാപകരായ രജനി, സിനി, പി.ടി.എ പ്രസിഡന്റ് മിനി,എം.പി.ടി.എ പ്രസിഡന്റ് സിജുശ്രീ ജിത്ത്,പി.ടി.എ അംഗം ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. രവിപുലിയന്നൂർ സന്ദേശം നൽകി.