കോട്ടയം : കേരളത്തിലെ സ്വകാര്യബസുകൾ 22 മുതൽ പണിമുടക്കുമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മിനിമം നിരക്ക് 10 രൂപയാക്കുക, കിലോ മീറ്ററിന് 80 പൈസയാക്കുക, മിനിമം ദൂരം രണ്ടരകിലോമീറ്ററാക്കുക, വിദ്യാർത്ഥികൾക്ക് മിനിമം 5 രൂപയാക്കുക, സ്വാശ്രയ വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം നിറുത്തലാക്കുക തുടങ്ങിയ ആവശ്യങ്ങശുന്നയിച്ചാണ് സമരമെന്ന് സംസ്ഥാന സീനിയർ സെക്രട്ടറി ജോയി ചെട്ടിശേരി, ജില്ലാ പ്രസിഡന്റ് ജോസ് കുട്ടി തോമസ്, സെക്രട്ടറി എ.സി.സത്യൻ എന്നിവർ പത്രസസമ്മേളനത്തിൽ അറിയിച്ചു.