കോട്ടയം : തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയായ 'വൈഭവം 2019" ഇന്ന് നീണ്ടൂർ എസ്.കെ.വി ഗവ.ഹയർ സെക്കൻടറി സ്കൂളിൽ നടക്കും. രാവിലെ 9.30 ന് അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. കളക്ടർ സുധീർ ബാബു, ഡോ.എസ്.രവീന്ദ്രൻ നായർ, ജെസിമോൾ മനോജ്, ടി.കെ.അജിത കുമാരി, ലളിതാ സുജാതൻ, സഖറിയാസ് കുതിരവേലി, അനിതാ രാജ്, അഡ്വ.കെ.രഞ്ജിത്, എ.ജി വിമലക്കുട്ടിയമ്മ തുടങ്ങിയവർ പ്രസംഗിക്കും.