കോട്ടയം: എസ്.എൻ.ഡി.പി യോഗം യൂത്തുമൂവ്മെന്റ് കോട്ടയം യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ 'ലഹരിവിമുക്ത യുവത്വം' എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന കിരൺ മധു മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കായുള്ള രണ്ടാമത് കോട്ടയം യൂത്ത് ക്രിക്കറ്റ് ലീഗ് ഇന്നും നാളെയും നെഹ്രുസ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 28 ടീമുകൾ പങ്കെടുക്കും. നാളെ രാവിലെ 7 ന് മത്സരം ആരംഭിക്കും. എസ്.എൻ.‌ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു മത്സരം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ. രാജീവ്, വൈസ് പ്രസിഡന്റ് വി.എം. ശശി, യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി. ആക്കളം, സെക്രട്ടറി സുമോദ്, വൈസ് പ്രസിഡന്റ് ശ്രീദേവ് കെ.ദാസ്, സജീഷ് മണലേൽ, അഡ്വ. ശിവജിബാബു, സനോജ്, ബിവിൻ ഷാൻ, യൂജീഷ് ഗോപി, ഷെൻസ് സഹദേവൻ എന്നിവർ പ്രസംഗിക്കും.