പാലാ: റോഡരികിൽ നിർത്തി ലോഡ് ഇറക്കിക്കൊണ്ടിരുന്ന ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഇടപ്പാടി ചിറയത്ത് പരേതനായ വേലായുധ പണിക്കരുടെ മകൻ നന്ദകുമാർ (63) ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ പാതയിൽ മേരിഗിരി ആശുപത്രിക്ക് സമീപം അറവക്കുളം വളവിനടുത്ത് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഓട്ടോയിൽ യാത്രക്കാർ ഇല്ലായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള ഐ.എച്ച്.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌ക്കാരം ഇന്ന്22 ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.എൻ.രാധാമണി ചെങ്ങന്നൂർ മുളക്കുഴ തയ്യീൽ കുടുംബാംഗമാണ്. മക്കൾ:അരുൺ (ദുബായ്),അഖിൽ.