കോട്ടയം: സർക്കാർ പദ്ധതികൾ സമയബന്ധിതമായി നിർവഹിക്കുന്ന നഗരസഭ ജീവനക്കാരുടെ പെൻഷൻ ട്രഷറികളിൽ നിന്ന് നൽകണമെന്ന് കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭ ചെയർപേഴ്സൺ ഡോ.പി.ആർ. സോന യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് രേഖ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എം.പി. സന്തോഷ് കുമാർ, ടി.സി. റോയി, കെ.കെ. പ്രസാദ്, ലീലാമ്മ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.