കോട്ടയം: കഴിഞ്ഞ ദിവസം നിര്യാതനായ സെഞ്ച്വറി ഫിലിംസ് ഉടമ മാളിയേക്കൽ രാജു മാത്യുവിന്റെ മൃതദേഹം പുത്തൻപള്ളി സെമിത്തേരിയിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. തുടർന്ന് കുരിശുപള്ളി ഹാളിൽ അനുശോചനയോഗം ചേർന്നു.ചലച്ചിത്ര ,സാമൂഹ്യ രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രസംഗിച്ചു. നടന്മാരായ മോഹൻലാൽ, ദിലീപ്, സംവിധായകരായ സത്യൻ അന്തിക്കാട്,രഞ്ജി പണിക്കർ, ഫാസിൽ , നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ തെള്ളകം സ്കൈലൈൻ ഒയാസിസ് വില്ലയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ചു റീത്തു സമർപ്പിച്ചു.