അയ്‌മനം : എസ്.എൻ.ഡി.പി യോഗം 36 -ാം നമ്പർ കല്ലുമട ശാഖയിലെ പൊതുയോഗം നാളെ വൈകിട്ട് മൂന്നിന് ശാഖാ അങ്കണത്തിൽ യൂണിയൻ കൗൺസിലർ ധനേഷ്‌കുമാർ എസ്. ചെല്ലിത്തറ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.എൻ ബാബു പുതുപ്പറമ്പിന്റെ അദ്ധ്യക്ഷത വഹിക്കും. കല്ലുമട ശ്രീ സുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ തിരുവുത്സവ കമ്മിറ്റി രൂപീകരിക്കുന്നതിനും ബഡ്ജറ്റ് പാസാക്കുന്നതിനുമായാണ് യോഗം ചേരുന്നത്.