അടിമാലി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തും അടിമാലി കൃഷിഭവനും സംയുക്തമായി ചേർന്ന് കുടുംബശ്രീ യൂണിറ്റുകൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു.ഗാർഹികാവശ്യങ്ങൾക്കായുള്ള പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കാൻ ഭാവിയിൽ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തിട്ടുള്ളത്.കുടുംബശ്രീ നഴ്‌സറിയിൽ നിന്നും സൗജന്യമായി വിതരണം ചെയ്തിട്ടുള്ള പച്ചക്കറികൾ ഉപയോഗിച്ച് സമ്പൂർണ്ണ ജൈവരീതിയിൽ കൃഷിയിറക്കാനാണ് നിർദ്ദേശം.അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു.തക്കാളി,വഴുതന,ക്യാബേജ്, പച്ചമുളക് തുടങ്ങി അരഡസനോളം വരുന്ന പച്ചക്കറി ഇനങ്ങളുടെ തൈകൾ പദ്ധതിയിലൂടെ വിതരണം ചെയ്തു..ഓരോ സംഘങ്ങളായിട്ടാവും കുടുംബശ്രീ പ്രവർത്തകർ കൃഷിയിറക്കുക.