തലനാ ട്: കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോയുടെ ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാം ഇന്നും നാളെയുമായി തലനാട് ഗവ.എൽ.പി സ്‌കൂളിലും അയ്യമ്പാറ ടൂറിസം കേന്ദ്രത്തിലുമായി നടക്കും. ഇന്ന് രാവിലെ 9.30 ന് അയ്യമ്പാറ ടൂറിസം കേന്ദ്രം ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ബാബു ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിലാണ് ശുചീകരണം. നാളെ രാവിലെ 10.30 ന് സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും.