ചങ്ങനാശേരി : ഇന്ത്യൻഭരണഘടനയെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നിയമസഭയും, വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിക്കുന്ന ഭരണഘടനാ പഠനക്ലാസ് വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ടിസ്സാ പടിഞ്ഞാറേക്കര, ബെറ്റി ചാക്കോ, റിൻഗിൾ രാജു എന്നിവർ പ്രസംഗിച്ചു. തോംസൺ ആന്റണി പരിശീലന ക്ലാസ് നയിച്ചു. തുടർന്ന് പോസ്റ്റർ പ്രദർശനവും ക്വിസ് മത്സരവുമുണ്ടായിരുന്നു.