കാഞ്ഞിരപ്പള്ളി :ഇടചോറ്റി ശ്രീസരസ്വതിദേവി ദിവ്യക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവവും സരസ്വതി മണ്ഡപം ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 11 ന് ടി.ആർ.എൻ.ടി കുപ്പക്കയം സ്‌കൂൾ കുട്ടികൾ ദീപം തെളിച്ചാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. രാവിലെ 5.30 ന് ക്ഷേത്രം തന്ത്രി പരമേശ്വര ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം. 6 ന് ലളിതസഹസ്രനാമം, ഗായത്രിസഹസ്രനാമം 7 മുതൽ 11 വരെ അഖണ്ഡ നാമജപം. സരസ്വതിമണ്ഡപം ഉദ്ഘാടന സഭയിൽ ക്ഷേത്ര മുഖ്യകാര്യദർശി സാബുസ്വാമി അദ്ധ്യക്ഷത വഹിക്കും. ഡോ.ഗീത അനിയൻ മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യപ്രവർത്തകൻ ജോഷി മംഗലം വിശിഷ്ടാതിഥി ആയിരിക്കും. പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സുജിലൻ ,എസ്.ബിജു മിഷിൻപറമ്പിൽ, സുനിൽ സുരേന്ദ്രൻ,സുലോചന സദാനന്ദൻ എന്നിവർ പ്രസംഗിക്കും. അരുൺ പി.എസ് സ്വാഗതവും, വ.ഡി ചന്ദ്രബാബു നന്ദിയും പറയും.