പൂഞ്ഞാർ : എസ്.എൻ.ഡി.പി യോഗം 108 ാം നമ്പർ പൂഞ്ഞാർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് യൂണിറ്റുകളിലെ അംഗങ്ങളുടെ സംയുക്ത യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ശാഖാ ഓഡിറ്റോറിയത്തിൽ ചേരും. ശാഖാ യോഗത്തിന് കീഴിലുള്ള 15 കുടുംബ യൂണിറ്റുകളുടെ ഭാഗമായി 19 മൈക്രോ ഫിനാൻസ് യൂണിറ്റുകളാണ് രൂപീകരിക്കപ്പെട്ട് പ്രവർത്തനം ആരംഭിച്ചത്. സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂണിറ്റുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും മാതൃകാപരമാക്കുന്നതിനും വേണ്ടിയാണ് സംയുക്ത യോഗം ചേരുന്നത്.