മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്തും, കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രിയും സംയുക്തമായി നടത്തുന്ന കാൻസർ വിമുക്ത ഗ്രാമം പദ്ധതിയായ സ്ത്രീരത്‌നത്തോടനുബന്ധിച്ചുള്ള സൗജന്യ സ്തനാർബുദ രോഗനിർണയ പരിശോധനകൾ മുരിക്കുംവയലിലും,പുത്തൻചന്തയിലും നടക്കും. ഇന്ന് ഗവ.എൽ.പി സ്‌കൂൾ മുരിക്കുംവയൽ, നാളെ സെന്റ് ജോസഫ് എൽ.പി സ്‌കൂൾ പുത്തൻചന്ത എന്നിവടങ്ങളിലാണ് പരിശോധന. രാവിലെ 9 മുതൽ പരിശോധനാകേന്ദ്രങ്ങൾ പ്രവർത്തിക്കും. ആശാവർക്കർമാരുടെ നിർദ്ദേശങ്ങളനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ടവർ ക്യാമ്പിൽ പങ്കെടുക്കണം.