astami-poothalm-jpg

വൈക്കം: വൈക്കത്തഷ്ടമി ഏഴാം ഉത്സവദിവസം കേരള വണിക വൈശ്യസംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ഭക്തി നിർഭരമായി. മുത്താരമ്മൻ കാവിൽ പൂജകൾ നടത്തിയ ശേഷം പുറപ്പെട്ട താലപ്പൊലിക്ക് സംസ്ഥാന പ്രസിഡന്റ് ഓമന മോഹനൻ, ബാബു ഇടമുറ്റം, ഓമന പ്രകാശൻ, ഓമന വിശ്വനാഥൻ, സംഘം പ്രസിഡന്റ് ചന്ദ്രദാസ്, സെക്രട്ടറി വേലായുധൻ ചെട്ടിയാർ, ഗിരി, പ്രമോദ് എന്നിവർ നേതൃത്വം നൽകി. രാമചന്ദ്രൻ തഴയനാട് പൂജകൾ നടത്തി.